2011 ഡിസംബർ 7, ബുധനാഴ്‌ച

എഴുത്താണി

എങ്ങിനെ തുടങ്ങണം എന്ന് അറിയില്ല. കാരണം ഞാന്‍ ഒരു എഴുത്തുകാരനല്ല. ഒരു നല്ല വായനക്കാരന്‍ പോലുമല്ല. വിവരമില്ലായ്മ എനിക്ക് നല്ലവണ്ണം ഉണ്ട് എന്ന് എനിക്ക് അറിയാം. ഗള്‍ഫില്‍ വന്ന കാലത്ത് കുറേ കത്തുകള്‍ എഴുതുമായിരുന്നു. ടെലിഫോണ്‍ വന്നതോടെ അതും ഇല്ലാതായി. പിന്നെ എഴുത്തിനെ മറന്നു അക്ഷരങ്ങള്‍ വരെ തെറ്റി തുടങ്ങി, വലിയ എഴുത്തുകാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. വിഷയ ദൌര്‍ലഭ്യമാണ് എഴുത്തിനു പ്രശ്നം എന്ന്. പക്ഷേ എനിക്ക് വിഷയങ്ങള്‍ ഒരുപാടുണ്ട് എഴുതാന്‍. എനിക്ക് മാത്രമല്ല ഒട്ടുമിക്ക ഗള്‍ഫ്കാര്‍കും. പക്ഷേ  നന്നായി എഴുതാന്‍ അറിയില്ല. കൂടാതെ ഒരല്‍പം ഭയവും ഉണ്ട്.കാരണം പ്രോത്സാഹനത്തെക്കാള്‍  കൂടുതല്‍ നിരുത്സഹാനമാണ് മറ്റുള്ളവരില്‍ നിന്നും ലഭിക്കുക.തെറ്റുകള്‍ കണ്ടുപിടിക്കുന്നവാരകും കൂടുതലും. കാരണം നാം അഭിപ്രായ സോതന്ത്ര്യം കൂടുതല്‍ ഉള്ളവരാണല്ലോ? എന്ന് മാത്രമല്ല. ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്തെ പൌരന്മാരും.പ്രതികരണ ശേഷി കുറച്ചു കൂടുതലുള്ള സമൂഹം. പിന്നേ എന്താ?
എന്തായാലും ഞാന്‍ തീരുമാനിച്ചു എഴുതുക തന്നെ.വായിക്കുന്നവര്‍ വായിക്കട്ടേ. അഭിപ്രായം പറയുന്നവര്‍ പറയട്ടെ.ഞാന്‍ വലിയ പ്രശസ്തനൊന്നും അല്ലല്ലോ. പിന്നെന്താ?
ഒരു കാര്യം പറയാം. ഞാന്‍ ആരെങ്കിലും എഴുതിയത് കോപ്പി അടിച്ചു എഴുതുക ഇല്ല. അങ്ങനെ ഉണ്ടായിരെന്നെങ്കില്‍ ഇന്ന് ഞാന്‍ എവിടെ എത്തുമായിരുന്നു. പണ്ട് സ്കൂളില്‍ ചിലര്‍ കോപ്പി അടിച്ചു ജയിച്ചപ്പോള്‍ ഞാന്‍ കോപ്പി എഴുതാന്‍ പോലും പഠിച്ചില്ല. എന്ത് ചെയ്യാം അത് പോവട്ടേ. ഞാന്‍  ചില മണ്ടത്തരങ്ങളും പൊട്ടത്തരങ്ങളും എല്ലാം എഴുതും. നിങ്ങള്‍ ആരെങ്കിലും ഇവ വായിക്കാന്‍ ഇടവന്നാല്‍ പൊറുക്കുക. ഈ പാപ്പിയെ ക്രൂശിക്കരുത്. എങ്ങിനെയെങ്കിലും ഞാനും ഈ ബ്ലോഗന്മാരുടെ മഹാപ്രസ്ഥാനത്തില്‍ ഒരംഗമാവട്ടേ. ഇന്നേ വരെ ഒരുപ്രസ്ഥാനതിലും ആരും എന്നേ ചേര്‍ത്തിട്ടില്ല. ഒരു പക്ഷേ അതുകൊണ്ടായിരിക്കാം ഇന്നിപ്പോള്‍ ഞാന്‍ ജീവിച്ചിരിക്കുന്നത്. പണ്ട് നാട്ടില്‍ ഉണ്ടായിരുന്ന കാലത്ത്  ചില രാഷ്ട്രിയ പാര്‍ട്ടികളില്‍ എല്ലാം പ്രവര്‍ത്തിച്ചുനോക്കി. പക്ഷേ  എനിക്ക് പറ്റിയ പണിയല്ല എന്ന്മനസ്സിലായപ്പോള്‍ ഞാന്‍ അത് വേണ്ടാന്നുവച്ചു. അതുകൊണ്ട് ഇന്നിപ്പോള്‍ വലിയ പ്രശ്നമില്ലാതേ ജീവിച്ചു പോകുന്നു. എഴുതാന്‍ തുടങ്ങിയാല്‍ പിന്നെ ഇങ്ങനയാ എങ്ങനെ നിര്‍ത്തണം എന്നറിയില്ല. പണ്ട് എന്‍റെ  ഒരു കൂട്ടുകാരന്‍ ഞാന്‍ അയച്ച എഴുത്ത് വായിച്ചു പറയുമായിരുന്നു. നീ എഴുതി എഴുതി കാട് കയറുന്നു എന്ന്‍. ശരിയാണ് ഞാന്‍ പലപ്പോഴും കാട് കയറാറുണ്ട് . സ്വസ്ഥമായി എഴുതണമെങ്കില്‍ കാട് കയറണം. നാട്ടില്‍ ഉള്ളത് ഒന്നും എഴുതാന്‍ കൊള്ളില്ലല്ലോ. പിന്നേ നാട്ടുകാരുടെ അടിയും കൊള്ളില്ല.